0
Home  ›  Latest  ›  News

The real Kerala story: അബ്ദുൽ റഹീമിൻ്റെ മോചനം ഇനി സാധ്യമാകും 34 കോടി സമാഹരിച്ചു.

റിയാദിൽ തടവിലുള്ള അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി കേരളം കൈകോർത്തപ്പോൾ 34 കോടി ഒരു സംഖ്യയേ അല്ലാതായി. ആ ഉമ്മയുടെ കണ്ണീരിന് മുന്നിൽ അറിഞ്ഞ് സംഭാവന ചെയ്ത, കേരളത്തിന് അകത്തും പുറത്തുമുള്ള മലയാളികൾക്ക് നന്ദിപറയുകയാണ് ആ നാട്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും.


15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിന് കോടതി വധശിക്ഷ വിധിച്ചത്. ഡ്രൈവർ ജോലിക്കായാണ് അബ്ദുൽ റഹീം റിയാദിലെത്തുന്നത്. എന്നാൽ ഡ്രൈവിംഗിനൊപ്പം ചലനശേഷിയില്ലാത്ത അനസിൻ്റെ പരിചരണമായിരുന്നു റഹീമിൻ്റെ പ്രധാന ചുമതല. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.


അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ച് പോകണമെന്ന അനസിൻ്റെ ആവശ്യം നിരസിച്ചതിൻ്റെ പേരിൽ റഹീമുമായി വഴക്കായി. കാര്യം പറഞ്ഞു മനസിലാക്കാൻശ്രമിച്ചപ്പോഴെല്ലാം അനസ് റഹീമിൻ്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ അനസിൻ്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി.



ഇതോടെയാണ് റഹീമിനെതിരെ കുടുംബം തിരിയുന്നത്. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഏറെക്കാലത്തെ അപേക്ഷയ്ക്ക് ശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുറഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. പതിനെട്ട് വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.



റിയാദിലെ ജയിൽ നിന്നും അബ്ദുറഹീം മോചനം ലഭിക്കാൻ പോകുകയാണ് കൂടിവന്നാൽ 8 ആഴ്ച അതിനകം തന്നെ മോചനം ലഭിക്കുമെന്നാണ് സൗദിയിലെ വൃത്തങ്ങൾ പറയുന്നത്
1 comment
Newer Posts
Latest Posts
Search
Menu
Theme
Share
Additional JS