ചെറുപുഴയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്ക്
ചെറുപുഴ: ഇന്ന് രാവിലെ ചെറുപുഴ തിരുമേനിയിൽ വെച്ച് സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയുൾപ്പെടെ 11 യാത്രക്കാർക്ക് പരിക്കേറ്റു. പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്മി ബസ്സാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ഉടൻതന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ മൊഴി പ്രകാരം, ഇറക്കത്തിൽ ബ്രേക്ക് ചവിട്ടിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
അപകടം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയും ബസ്സിൽ നിന്ന് ആളുകളെ പുറത്തെത്തിക്കുകയും ചെയ്തു. സർവീസ് തുടങ്ങി രണ്ട് സ്റ്റോപ്പുകളിൽ നിന്ന് മാത്രമാണ് ആളുകളെ എടുത്തിരുന്നത് എന്നതിനാൽ ബസ്സിൽ യാത്രക്കാർ കുറവായിരുന്നു. യാത്രക്കാർ കുറവായതുകൊണ്ട് കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനായി.

