കാഞ്ഞങ്ങാട് സൗത്തിൽ ടാങ്കർ ലോറി മറിഞ്ഞതിനെത്തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലാ ഭരണകൂടം നാളെ, ജൂലൈ 25, 2025 ന് കൊവ്വൽ സ്റ്റോറിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ (കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെ, 18, 19, 26 വാർഡുകളിൽ) പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, അങ്കണവാടികൾ, കടകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
അപകടത്തിൻ്റെ പശ്ചാത്തലത്തിൽ, നാളെ രാവിലെ 8 മണി മുതൽ സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ദേശീയ പാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തും. വാഹനങ്ങൾ വഴി തിരിച്ചുവിടുമെന്നും അധികൃതർ അറിയിച്ചു.
പ്രദേശവാസികൾക്ക് പ്രത്യേക നിർദേശങ്ങളും നൽകിയിട്ടുണ്ട്. വീടുകളിൽ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നതിനും പുകവലിക്കുന്നതിനും ഇൻവെർട്ടർ ഉപയോഗിച്ചുള്ള വൈദ്യുതിയും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാനോ അപകടസ്ഥലത്ത് വീഡിയോ ചിത്രീകരിക്കാനോ പൊതുജനങ്ങൾക്ക് പ്രവേശിക്കാനോ അനുവാദമില്ല. ടാങ്കർ സുരക്ഷിതമായി മാറ്റുന്നതുവരെ ഈ പ്രദേശത്ത് ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതുവരെ വൈദ്യുതി ഉണ്ടായിരിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

