0
Home  ›  Latest

Dji Osmo 360 Camera ഉടൻ വിവിപണിയിൽ insta360 ക്യാമറകൾക്ക് വെല്ലുവിളിയായി

ഇനി insta360 ക്യാമറയ്ക്ക് വിടാം ?

കാത്തിരിപ്പിന് വിരാമമിട്ട് DJI Osmo 360 ക്യാമറ വിപണിയിലേക്ക്! പുതിയ ക്യാമറയുടെ വരവോടെ 360 ഡിഗ്രി വീഡിയോ ചിത്രീകരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് DJI

ലോഞ്ചിന് മുമ്പായി കേരളത്തിൽ Ashik Aseem-ന്റെ കയ്യിലെത്തി DJI Osmo 360 Camera

DJI Osmo 360 എന്ന പുതിയ 360 ഡിഗ്രി ക്യാമറ വിപണിയിൽ എത്തിയിരിക്കുകയാണ്. ഇത് നിലവിൽ ലഭ്യമായ Insta 360 X5 എന്ന ക്യാമറയ്ക്ക് ശക്തമായ ഒരു എതിരാളിയാണ്. പുതിയ DJI Osmo 360 ക്യാമറയിൽ കൂടുതൽ മികച്ച ഫീച്ചറുകളും, ഉയർന്ന നിലവാരമുള്ള വീഡിയോ റെക്കോർഡിംഗ് സൗകര്യങ്ങളുമുണ്ട്. അതിനാൽ, Insta 360 അവരുടെ അടുത്ത മോഡലുകളിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്ന് Travel and Landscape Photographer / Ashik Aseem പറയുന്നു.



DJI Osmo 360 വിപണിയിൽ എത്തുന്നതോടെ 360 ഡിഗ്രി ക്യാമറ വിപണിയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഇതുവരെ ചുരുക്കം ചില ബ്രാൻഡുകൾ മാത്രം ഇറക്കിയിരുന്ന 360 ക്യാമറകൾക്ക് DJI ശക്തമായ മത്സരം നൽകുന്നതോടെ വില കുറയാനും, കൂടുതൽ ഫീച്ചറുകളുള്ള മികച്ച ഉൽപ്പന്നങ്ങൾ ലഭ്യമാകാനും സാധ്യതയുണ്ട്. DJI Osmo 360-യുടെ വരവോടെ Insta360 ക്യാമറകളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ പുതിയ DJI Osmo 360 ക്യാമറകളിൽ കുറഞ്ഞ വിലയിൽ തന്നെ 105GB ബിൽറ്റ്-ഇൻ സ്റ്റോറേജ്,  സെൽഫി സ്റ്റിക്ക് പോലുള്ള അനുബന്ധ ഉപകരണങ്ങൾ നൽകുന്നത് മത്സരത്തെ കൂടുതൽ ശക്തമാക്കും. ഇത് മറ്റ് ബ്രാൻഡുകളെ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ മെച്ചപ്പെടുത്തലുകൾ വരുത്താൻ പ്രേരിപ്പിക്കും. അതിനാൽ, ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്‌സുകളും, മികച്ച നിലവാരത്തിലുള്ള ക്യാമറകളും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

Post a Comment
Search
Menu
Theme
Share
Additional JS