0
Home  ›  Kasaragod  ›  Latest  ›  News

കാസർഗോഡ്: പടന്ന ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു


 പടന്ന കാസർഗോഡ്: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങും വഴി ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2.30 ന് എടച്ചാക്കൈയിലെ ഹോട്ടലിൻ്റെ പ്രധാന കവാടത്തിനു മുന്നിൽ വെച്ചാണ് തീപ്പിടിത്തമുണ്ടായത്.തളിപ്പറമ്പ് സ്വദേശി ആഷിക്കിൻ്റെതാണ് ബൈക്ക്.

സഹോദരനും സുഹൃത്തും ഹോട്ടലിൻ്റെ പാർക്കിങ്ങിൽ ബൈക്ക് വച്ച് ഭക്ഷണം കഴിച്ചശേഷം ബൈക്കിൽ കയറി പുറത്തിറങ്ങവേയാണ് ബൈക്കിൽ നിന്നും തീ ഉയർന്നത്. ബൈക്ക് നിർത്തി ഇറങ്ങുമ്പോഴേക്കും തീ പടർന്നു. 



തൃക്കരിപ്പൂരിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. ബൈക്ക് ഏറെ സമയം വെയിലത്ത് ആയിരുന്നു നിർത്തിയിട്ടിരുന്നത്.

Post a Comment
Search
Menu
Theme
Share
Additional JS